പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.


കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. കോട്ടയം ജില്ലാ കമ്മറ്റി ഓഫീസില്‍ നിന്നും എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പം പ്രകടനമായി എത്തിയാണ് ജെയ്ക് പത്രിക സമര്‍പ്പിച്ചത്. കോട്ടയം ആർഡിഓ വിനോദ് രാജിന്റെ മുൻപിലാണ് പത്രിക സമർപ്പിച്ചത്. മൂന്ന് സെറ്റ് പത്രികകളാണ് സമർപ്പിച്ചത്.