പുതുപ്പള്ളിയെ വികസനത്തിന്റെ വേഗ പാതയിലെത്തിച്ച ജനനായകൻ ഉമ്മൻ ചാണ്ടിയെ പരാമർശിക്കാതെ ഒരു മുന്നണിക്കും തെരഞ്ഞെടുപ്പ് രംഗത്ത് നിൽക്കാനാവില്ല: രമേശ്‌ ചെന്


കോട്ടയം: പുതുപ്പള്ളിയെ വികസനത്തിന്റെ വേഗ പാതയിലെത്തിച്ച ജനനായകൻ ഉമ്മൻ ചാണ്ടിയെ പരാമർശിക്കാതെ ഒരു മുന്നണിക്കും തെരഞ്ഞെടുപ്പ് രംഗത്ത് നിൽക്കാനാവില്ല എന്ന് രമേശ്‌ ചെന്നിത്തല പറഞ്ഞു. യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ മീനടം മണ്ഡലത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹവും ആർദ്രതയും സഹജീവി സ്നേഹവും സാന്ത്വനവും നൽകി നാടിനെ നയിച്ച ഉമ്മൻ ചാണ്ടിയെന്ന നേതാവിനെ ജീവിച്ചിരുന്നപ്പോൾ വളഞ്ഞിട്ടാക്രമിച്ചതു പോലെ തന്നെ മരണാനന്തരവും കുത്തി നോവിക്കുന്നത് ഖേദകരമാണ് എന്ന് ചെന്നിത്തല പറഞ്ഞു. ചാണ്ടി ഉമ്മൻ നാടിന്റെ പ്രതീക്ഷയാണ്, നാടിന്റെ ഭാവിയെ കുറിച്ചും ജനങ്ങളുടെ പ്രയാസങ്ങളെ കുറിച്ചും കൃത്യമായ ബോധ്യമുള്ള ചെറുപ്പക്കാരൻ. വിഷയ ദാരിദ്ര്യം കൊണ്ട് ചാണ്ടി ഉമ്മനെ വ്യക്തിഹത്യ ചെയ്യുന്നവർക്ക് പുതുപ്പള്ളി മറുപടി നൽകുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.