കോട്ടയം സ്നേഹത്തിന്റെ നാടു കൂടിയാണെന്നാണ് അനുഭവങ്ങളിലൂടെ ഞാൻ തിരിച്ചറിയുന്നത്, ഓണാശംസകൾ നേർന്ന് ജില്ലാ കളക്ടർ.


കോട്ടയം: കോട്ടയം അക്ഷരങ്ങളുടെയും  റബറിന്റെയും ജലാശയങ്ങളുടെയും നാടാണെന്നാണ് അറിയപ്പെടുന്നത്. ഇതിനൊപ്പം കോട്ടയം സ്നേഹത്തിന്റെ നാടു കൂടിയാണെന്നാണ് അനുഭവങ്ങളിലൂടെ തിരിച്ചറിയുന്നത് എന്ന് കോട്ടയം ജില്ലാ കളക്ടർ വി. വിഘ്‌നേശ്വരി. എല്ലാവരോടും സ്നേഹം പുലർത്തുന്ന നാടാണിത്. സഹജനങ്ങളോടും ജീവികളോടും സ്നേഹം പുലർത്താൻ ഏവർക്കും കഴിയട്ടെ എന്നും ജില്ലാ കളക്ടർ ആശംസിച്ചു. കോട്ടയം സ്നേഹത്തിന്റെ നാടായി ലോകമെമ്പാടും അറിയപ്പെടട്ടെ എന്നും ജില്ലാ കളക്ടർ ആശംസിച്ചു.