കോട്ടയത്ത് തിരുവോണ നാളിൽ രാത്രിയിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു.


കോട്ടയം: കോട്ടയത്ത് തിരുവോണ നാളിൽ രാത്രിയിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. കോട്ടയം നീണ്ടൂർ സ്വദേശി അശ്വിൻ (23) ആണ് മരിച്ചത്. നീണ്ടൂർ ഓണംതുരുത്തിൽ ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം ഉണ്ടായത്. രാത്രി മദ്യപാനത്തിനു ശേഷം യുവാക്കളുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. അശ്വിനൊപ്പമുണ്ടായിരുന്ന അനന്തുവിനു സംഘട്ടനത്തിൽ പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ അശ്വിനെയും അനന്തുവിനെയും ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അശ്വിന്റെ ജീവൻ രക്ഷിക്കാനായില്ല.