കോട്ടയത്ത് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ, 4 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആരോഗ്യ വകുപ്പ് അധികൃതർ ഹോട്ടൽ അടപ്പ


കോട്ടയം: കോട്ടയത്ത് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ. കോട്ടയം അയ്മനം തിരുവാറ്റയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 4 പേർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കോട്ടയം അയ്മനം തിരുവാറ്റയിലെ അൽമാഇദാ എന്ന ഹോട്ടലിൽ നിന്ന് കുഴിമന്തി പാഴ്സൽ വാങ്ങിയ പുല്ലരിക്കുന്ന് സ്വദേശികൾക്കാണ്  ഭക്ഷ്യ വിഷബാധയുണ്ടായത്. അസ്വസ്ഥതകൾ അനുഭവപ്പെട്ട നാലു പേരേ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഹോട്ടലിനെതിരെ പരാതി ഉയർന്നതിനെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ ഹോട്ടലിൽ പരിശോധന നടത്തി കട അടപ്പിച്ചു  പഞ്ചായത്ത് പ്രസിഡണ്ട് വിജി രാജേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദേവകി ടീച്ചർ, വാർഡ് മെമ്പർ പ്രസന്നകുമാരി, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി.