പച്ചവിരിച്ചു വിളഞ്ഞ നെൽ പാടത്ത് പള്ളിവാളും കാൽച്ചിലമ്പും, വ്യത്യസ്ത നെൽവിത്തുകളിലൂടെയുള്ള കലാവിരുത് കാണാം ഏറ്റുമാനൂർ പേരൂർക്കാവ് ഭഗവതി ക്ഷേത്രത്തിനു സ


ഏറ്റുമാനൂർ: പച്ചവിരിച്ചു വിളഞ്ഞ നെൽ പാടത്ത് പള്ളിവാളും കാൽച്ചിലമ്പും, വ്യത്യസ്ത നെൽവിത്തുകളിലൂടെയുള്ള കലാവിരുത് കാണാം ഏറ്റുമാനൂർ പേരൂർക്കാവ് ഭഗവതി ക്ഷേത്രത്തിനു സമീപത്തെ വയലിൽ. വയലറ്റ്  നിറമുള്ള നാസാബാദ് നെല്ലും പച്ചനിറമുള്ള ജ്യോതി നെല്ലും ഉപയോഗിച്ച് ആണ് വാളിന്റെയും ചിലമ്പിന്റേയും  ആകൃതിയിൽ കലാപരമായി നട്ട്  വളർത്തിയിരിക്കുന്നത്. ക്ഷേത്രാവശ്യങ്ങൾക്കുള്ള അരി കൃഷി ചെയ്തെടുക്കുന്നതിനായി തയ്യാറാക്കിയ 20 ഏക്കറോളം വരുന്ന സ്ഥലത്താണ് ഈ അപൂർവ്വ കാഴ്ച കാണാനാകുന്നത്. വർഷങ്ങളായി തരിശായി കിടന്നിരുന്ന ഭൂമിയിലാണ് നാട്ടുകാരുടെ കൂട്ടായ്മയിൽ നെല്ല് വിളയിച്ചെടുത്തിരിക്കുന്നത്.

ചിത്രം: രമേശ്‌ കിടങ്ങൂർ.