പാമ്പാടിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം


കോട്ടയം: കോട്ടയം പാമ്പാടിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. അണ്ണാടിവയൽ സ്വദേശി  വല്യ ഉപ്പൂട്ടിൽ വീട്ടിൽ ബിജുവിൻ്റെ മകൻ റ്റിറ്റോ (23) ആണ് മരിച്ചത്. ഇന്നലെ രാത്രി പാമ്പാടി അണ്ണാടി വയലിന് സമീപം ഉമ്മൻ ചാണ്ടി നഗർ റോഡിന് മുൻവശത്ത് ആയിരുന്നു അപകടം ഉണ്ടായത്. നാട്ടുകാർ ചേർന്ന് യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ചൊവ്വാഴ്ച കോട്ടയം വെള്ളൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും.