കോട്ടയത്ത് ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.


കോട്ടയം: കോട്ടയത്ത് ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മീനടം പാടത്ത് പറമ്പിൽ ഷിന്റോ ചെറിയാൻ  (26) ആണ് മരിച്ചത്. കോട്ടയം-കുമളി റോഡിൽ വടവാതൂർ മാധവൻ പടിക്ക് സമീപമാണ് അപകടം ഉണ്ടായത്. വെള്ളിയാഴ്ച  ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.  കോട്ടയത്ത് നിന്ന് മുണ്ടക്കയത്തിന് പോകുകയായിരുന്ന സ്വകാര്യ ബസും എതിരെയെത്തിയ ഷിൻ്റോ ഓടിച്ചിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ബസിന്റെ മുൻ ഭാഗത്ത് അടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ ഷിന്റോയെ വടവാതൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.