കോട്ടയത്ത് കെ എസ് ആർ ടി സി ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.


കുമരകം : കോട്ടയത്ത് കെ എസ് ആർ ടി സി ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുമരകം അട്ടിപീടിക മായിക്കാട് വീട്ടിൽ വി.ആർ സുനിലിന്റെ മകൻ റാം വിനായക് (അച്ചു 21) ആണ് മരിച്ചത്. ഈ മാസം മുന്നിന് നാട്ടകം ഭാഗത്തു വെച്ചാണ് അപകടം ഉണ്ടായത്. വിനായകും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിൽ കെ എസ് ആർ ടി സി ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വിനായികിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഏറ്റുമാനൂർ മംഗളം കോളേജിലെ ബി.കോം വിദ്യാർത്ഥിയായിരുന്നു. മാതാവ് രജിനി. സഹോദരൻ നന്ദ കിഷോർ.