പള്ളിക്കത്തോട് അരുവിക്കുഴിയിൽ വാക്ക് തർക്കത്തെ തുടർന്ന് കൊലക്കേസ് പ്രതി അയൽവാസിയുടെ മൂക്ക് കടിച്ച് മുറിച്ചു.


പള്ളിക്കത്തോട്: കോട്ടയം പള്ളിക്കത്തോട് അരുവിക്കുഴിയിൽ വാക്ക് തർക്കത്തെ തുടർന്ന് കൊലക്കേസ് പ്രതി അയൽവാസിയുടെ മൂക്ക് കടിച്ച് മുറിച്ചു. മണിയങ്ങാട്ട് ഫിലിപ്പിനെ ജോർജ് ആണ് ആക്രമിച്ചത്. മുൻവൈരാഗ്യത്തെ തുടർന്ന് ആണ് അയൽവാസികൾ പരസ്പരം ഏറ്റുമുട്ടിയതെന്നു പോലീസ് പറഞ്ഞു. ഞായറാഴ്ച്ച രാവിലെ അരുവിക്കുഴി ലൂർദ് മാതാ പള്ളിപരിസരത്താണ് സംഭവം ഉണ്ടായത്. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയായ ജോർജ് ആണ് ഫിലിപ്പിനെ ആക്രമിച്ചത്. ഫിലിപ്പിനെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫിലിപ്പിനു നേരെ ജോർജ് കത്തി വീശുകയും ഇത് തടയാൻ ശ്രമിക്കുന്നതിനിടെ ഫിലിപ്പിന്റെ മൂക്കിന് കടിച്ചു പരിക്കേൽപ്പിക്കുകയുമായിരുന്നു. ഫിലിപ്പിനെ ആക്രമിച്ച  ജോർജിനെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പള്ളിക്കത്തോട് പോലീസ് അന്വേഷണം ആരംഭിച്ചു.