പ്രായം വെറും നമ്പർ മാത്രം! മുണ്ടക്കയത്ത് മാതാപിതാക്കളുടെ വിവാഹ വാർഷികത്തോട് അനുബന്ധിച്ചു മക്കളും മരുമക്കളും പേരക്കുട്ടികളും ചേർന്ന് ഒരുക്കിയത് ഒരു കിട


മുണ്ടക്കയം: പ്രായവും അതിന്റെ വലിപ്പവുമൊക്കെ അക്കങ്ങളിലും കടലാസ്സുകളിലും മാത്രമാണെന്നും മനസ്സിന് ഇപ്പോഴും ചെറുപ്പകാലമാണെന്നു വീണ്ടും വീണ്ടും ആവർത്തിച്ചുറപ്പിച്ചു ആഘോഷിക്കുകയാണ് മുണ്ടക്കയത്തെ ജോൺ-ലൂസമ്മ ദമ്പതികൾ.

 

 അൻപത്തിമൂന്നാമത് വിവാഹ വാർഷികത്തോടനുബന്ധിച്ച് മക്കളും മരുമക്കളും പേരക്കുട്ടികളും ചേർന്ന് ഒരുക്കിയ ജോൺ-ലൂസമ്മ ദമ്പതികളുടെ വെഡിങ് ആനിവേഴ്സറി സേവ് ദ് ഡേറ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. മുണ്ടക്കയം കല്ലക്കുളം വീട്ടിൽ ജോൺ-ലൂസമ്മ ദമ്പതികളുടെ ഇളയ മകനും നടനുമായ ജോജി ജോൺ ആണ് ഈ വ്യത്യസ്ത ആശയത്തിന് പിന്നിൽ.

 

 ഇപ്പോഴത്തെ തലമുറയിലെ യുവജനങ്ങളുടെ വിവാഹത്തിന് മുന്നോടിയായി സേവ് ദി തീയതി ഒരു പ്രധാന ഘടകമായി മാറിയിരിക്കുകയാണ്. 1970: എ ലവ് സ്റ്റോറി എന്ന പേരിലാണ് സേവ് ദി തീയതി വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ബോബൻ വരാപ്പുഴയാണ് വിഡിയോ ഷൂട്ടിന്റെ മേക്കപ്പ്  നിർവഹിച്ചിരിക്കുന്നത്. മുൻപും നിരവധി വൈറൽ ഫോട്ടോഷൂട്ടുകളും വീഡിയോകളും പകർത്തിയിട്ടുള്ള ആത്രേയ വെഡിങ് സ്റ്റോറീസ് ആണ് ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ശനിയാഴ്ച മുണ്ടക്കയം ഓൾഡ് ഫൊറോന പള്ളിയിൽ വച്ചാണ് ആഘോഷം നടത്തിയത്. ജോണിന്റെയും ലൂസമ്മയുടെയും നൃത്തമടക്കം ധാരാളം കലാ പരിപാടികളും ഒപ്പമുണ്ടായിരുന്നു. ചലച്ചിത്ര-രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. നിരവധി പ്രമുഖരാണ് ഇതിനോടകം തന്നെ ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്.