പുതുപ്പള്ളിയെ ആദ്യമായി കരയിച്ച് ഉമ്മൻ ചാണ്ടി, ഏറ്റവും കൂടുതൽ കാർ യാത്ര ചെയ്ത എംസി റോഡിലൂടെ ജന്മനാട്ടിലേക്ക് അവസാന മടക്കം, നാടിനെ കരയിച്ച് കുഞ്ഞൂഞ്ഞിന്


കോട്ടയം: പുതുപ്പള്ളിയെ സ്നേഹിച്ച പുതുപ്പള്ളിയെ ജീവശ്വാസമാക്കിയ ഏതൊരാവശ്യത്തിനും ഏതു സമയവും സങ്കടം പറഞ്ഞു ഓടിയെത്തിയ പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞു ആദ്യമായി പുതുപ്പള്ളിയെ കരയിച്ചു.

 

 പുതുപ്പള്ളിയെ മാത്രമല്ല നാടിനെയും ഏറെ സങ്കടത്തിലാഴ്ത്തി. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെട്ടു. കടന്നു വരുന്ന വഴികളിലെല്ലാം നിരവധിയാളുകളാണ് ജനനായകനെ അവസാനമായി ഒരു നോക്ക് കാണാനായി കാത്ത് നിൽക്കുന്നത്.

 

 പ്രത്യേകം തയ്യാറാക്കിയ കെ എസ് ആർ ടി ബസ്സിലാണ് ഏറ്റവും കൂടുതൽ കാർ യാത്ര ചെയ്ത എംസി റോഡിലൂടെ ജന്മനാട്ടിലേക്ക് ഉമ്മൻ ചാണ്ടിയുടെ അവസാന മടക്കം. ജന്മനാട്ടിലേക്ക് അവസാനമായി എത്തുകയാണ് പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞായ ഉമ്മൻ ചാണ്ടി. ജന്മാനാടിന്റെ ആദരവ് ഏറ്റുവാങ്ങി പുതുപ്പള്ളിയിൽ അന്ത്യനിദ്രകൊള്ളും. ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളും മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകരും ഭൗതിക ശരീരത്തിനൊപ്പം വിലാപയാത്രയിൽ കെ എസ് ആർ ടി സി ബസ്സിൽ അനുഗമിക്കുന്നുണ്ട്. പൊതുജനങ്ങൾക്ക് ഇടയിൽ അവരിലൊരാളായി ജീവിച്ച ഏത് നീറുന്ന പ്രശ്നങ്ങൾക്കും ജനങ്ങൾക്ക് പരിഹാരമേകിയ ജനകീയനായ നേതാവാണ് ഇപ്പോൾ വിട്ടുപിരിഞ്ഞിരിക്കുന്നത്. കോട്ടയത്തും പുതുപ്പള്ളിയും പൊതുദർശനത്തിനും സംസ്കാര ചടങ്ങുകൾക്കുമുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.