കോട്ടയം കൈപ്പുഴ സ്വദേശിയായ വിദ്യാർഥി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു.

കോട്ടയം: കോട്ടയം കൈപ്പുഴ സ്വദേശിയായ വിദ്യാർഥി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു. നീ​ണ്ടൂ​ർ കൈ​പ്പു​ഴ കാ​വി​ൽ സ​ണ്ണി​യു​ടെ മ​ക​ൻ ജാ​ക്സ​ൻ(17) ആ​ണ് മരിച്ചത്. കാ​ലി​ഫോ​ർ​ണി​യ​യി​ൽ വെച്ച് വെ​ടി​യേ​റ്റ് മ​രി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ​ക്ക് വി​വ​രം ല​ഭിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സണ്ണി കൈപ്പുഴയിലെ സഹോദരിയെ വിളിച്ചാണു വിവരമറിയിച്ചത്. 1992-ൽ ​ആ​ണ് സ​ണ്ണി​യും കു​ടുംബ​വും യു​എ​സി​ലേ​ക്ക് പോ​യ​ത്. 2019-ൽ ​ആ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ നാ​ട്ടി​ൽ എ​ത്തി​യ​ത്. അ​മ്മ റാ​ണി യു​എ​സി​ൽ ന​ഴ്സാ​ണ്. സംസ്കാരം യു എസ്സിൽ നടത്തും. ജ്യോ​തി, ജോ​ഷ്യ, ജാ​സ്മി​ൻ എന്നിവരാണ് സഹോദരങ്ങൾ.