തലയോലപ്പറമ്പിൽ വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപിടിത്തം, വ്യാപാരസ്ഥാപനം പൂർണ്ണമായും കത്തി നശിച്ചു.

തലയോലപ്പറമ്പ്: തലയോലപ്പറമ്പിൽ വസ്ത്രവ്യാപാര സ്ഥാപനത്തിന് തീ പിടിച്ചു. തീ പിടിത്തത്തിൽ വ്യാപാര സ്ഥാപനം പൂർണ്ണമായും കത്തി നശിച്ചു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. വ്യാപാര സ്ഥാപനത്തിലെ തുണിത്തരങ്ങൾ പൂർണ്ണമായും കത്തി നശിച്ചു. വ്യാപാര സ്ഥാപനത്തിന് സമീപമുണ്ടായിരുന്ന കാറും കത്തി നശിച്ചു. ഷോർട് സർക്യൂട്ട് ആണ് കാരണമെന്ന് പ്രാഥമിക നിഗമനം. അപകടത്തിൽ 20 ലക്ഷം രൂപയുടെ നഷ്ടം സംഭിച്ചതായാണ് പ്രാഥമിക കണക്കുകൾ. ഓണം സീസണുമായി ബന്ധപ്പെട്ടു കൂടുതൽ സ്റ്റോക്ക് കടയിൽ ഉണ്ടായിരുന്നു. തീ പിടിത്തത്തിൽ ജനറേറ്ററും തയ്യൽ മെഷീനുകളും കത്തി നശിച്ചു. വൈക്കത്തു നിന്നും കടുത്തുരുത്തിയിൽ നിന്നും 4 യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്.