മഴ വീണ്ടും ശക്തമാകുന്നു; കോട്ടയം ജില്ലയിൽ കൺട്രോൾ റൂം തുറന്നു.

കോട്ടയം: കോട്ടയം ജില്ലയിൽ കാലവർഷം ശക്തമായതിനെ തുടർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നു.

 

 കനത്ത മഴയെ തുടർന്ന് ജില്ലയിൽ ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാനുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായിട്ടുണ്ട്. കാണാത്ത മഴയിൽ പൊതുജനങ്ങൾക്കുണ്ടാകുന്ന അടിയന്തര ആവശ്യങ്ങൾക്കും സഹായങ്ങൾക്കുമായി കൺട്രോൾ റൂമിൽ ബന്ധപ്പെടാവുന്നതാണ്. 

ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ-0481 2565400, 9446562236, 9188610017.

 

 താലൂക്ക് കൺട്രോൾ റൂമുകൾ

മീനച്ചിൽ-04822 212325,

ചങ്ങനാശേരി-0481 2420037,

കോട്ടയം-0481 2568007

കാഞ്ഞിരപ്പള്ളി-04828 202331,

വൈക്കം-04829 231331.