മുണ്ടക്കയത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും 400 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു.

കോട്ടയം: മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും 400 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു.

 

 മുണ്ടക്കയം ടൗണിലെ കടകളിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 400 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ആണ് പിടിച്ചെടുത്തത്. സംഭവത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് അധികൃതർക്ക് കൈമാറി.

 

 ശുചിത്വ മിഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, പോലീസ് വകുപ്പ്, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.