തിരുവോണം ബംപർ; ജില്ലാതല പ്രകാശനം നടന്നു.

കോട്ടയം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 2023ലെ തിരുവോണ ബംപർ ഭാഗ്യക്കുറി ടിക്കറ്റിന്റെ ജില്ലാതല പ്രകാശനം ജില്ലാ കളക്ടർ വി. വിഗ്നേശ്വരി നിർവഹിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ജില്ലാ ഭാഗ്യക്കുറി ഓഫീസർ കെ.എസ്. അനിൽകുമാർ, ഭാഗ്യക്കുറി ഏജന്റുമാരായ സി. സെൽവൻ, ചെല്ലപാണ്ഡ്യൻ, ശശി തുരുത്തുന്മേൽ, യൂണിയൻ ഭാരവാഹി സന്തോഷ് കല്ലറ, ജില്ലാ ഭാഗ്യക്കുറി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

 25 കോടി രൂപയാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം. ഒരുകോടി രൂപ വീതം 20 പേർക്കാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ 20 പേർക്ക് നൽകും. നാലാം സമ്മാനം അഞ്ചുലക്ഷം വീതം 10 പേർക്കും അഞ്ചാം സമ്മാനം രണ്ടു ലക്ഷം വീതം 10 പേർക്കും നൽകും. 500 രൂപയാണ് ടിക്കറ്റ് നിരക്ക്. സെപ്റ്റംബർ 20നാണ് ഓണം ബമ്പറിന്റെ നറുക്കെടുപ്പ്.