തുണി അലക്കുന്നതിനിടെ കാൽവഴുതി കുത്തൊഴുക്കുള്ള മീനച്ചിലാറ്റിലേക്ക് വീണ വീട്ടമ്മയ്ക്ക് രക്ഷകരായി അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനികൾ, നാടിന്റെ അഭിമാനമായി മി


കോട്ടയം: തുണി അലക്കുന്നതിനിടെ കാൽവഴുതി കുത്തൊഴുക്കുള്ള മീനച്ചിലാറ്റിലേക്ക് വീണ വീട്ടമ്മയ്ക്ക് രക്ഷകരായി അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനികൾ. കോട്ടയം കാഞ്ഞിരം ഭാഗത്ത് ആണ് വീട്ടമ്മയ്ക്ക് അപകടം സംഭവിച്ചത്. മീനച്ചിലാറിന്റെ തീരാത്ത തുണി കഴുകുകയായിരുന്ന വീട്ടമ്മ തുണി അലക്കുന്നതിനിടെ കാൽവഴുതി കുത്തൊഴുക്കുള്ള മീനച്ചിലാറ്റിലേക്ക് വീഴുകയായിരുന്നു. ആറ്റിലേക്ക് വീണ വീട്ടമ്മ മുങ്ങിത്താഴുന്നത് കണ്ട അഞ്ചാം ക്ലാസ് വിദ്യാർഥിനികളായ സാദിയയും കൃഷ്ണനന്ദയും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. മുങ്ങി താഴ്ന്ന  വീട്ടമ്മയെ തക്കസമയത്ത് ധൈര്യം സംഭരിച്ചു രക്ഷപ്പെടുത്തിയ ഈ മിടുക്കികൾ ഇന്ന് നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്. കാഞ്ഞിരം എസ് എൻ ഡി പി സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് സാദിയ. കൃഷ്ണനന്ദ കോട്ടയം മൗണ്ട് കാർമൽ സ്കൂളിലെ വിദ്യാർത്ഥിനിയാണ്. വീട്ടമ്മ മുങ്ങിത്താഴുന്ന കണ്ട കുരുന്നുകൾ മുതിർന്നവരെ വിവരമറിയിച്ചു സഹായത്തിനായി കാത്തു നിൽക്കാതെ തക്ക സമയത്ത് ധൈര്യത്തോടെ പ്രവർത്തിച്ചതിനാലാണ് ഒരു ജീവൻ നഷ്ടമാകാതെ കാക്കാൻ സാധിച്ചത്. ചെറുപ്പം മുതലേ ഇരുവരും നീന്തൽ പഠിച്ചിരുന്നു.