കോട്ടയം ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധന: 112 സ്ഥാ​പ​ന​ത്തി​ന്​ പി​ഴ ഈ​ടാ​ക്കാ​ൻ നോ​ട്ടീ​സ്.


കോട്ടയം: കോട്ടയം ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 112 സ്ഥാ​പ​ന​ത്തി​ന്​ പി​ഴ ഈ​ടാ​ക്കാ​ൻ നോ​ട്ടീ​സ് നൽകി. ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക സ്‌​ക്വാ​ഡ് ആണ് പരിശോധന നടത്തുന്നത്.

 

 ഹോ​ട്ട​ൽ, റ​സ്റ്റാ​റ​ന്‍റു​ക​ൾ, ഷ​വ​ർ​മ ഷോ​പ്പു​ക​ൾ, ബേ​ക്ക​റി​ക​ൾ,  ഭക്ഷ്യ വിതരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. 230 വ്യാപാര സ്ഥാപനങ്ങളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. പരിശോധനയിൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​ശേ​ഷ​വും ഫ്രീ​സ​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 123 പാക്കറ്റ് പാൽ അധികൃതർ നശിപ്പിച്ചു കളഞ്ഞു.

 

 11 വ്യാപാര സ്ഥാപനങ്ങൾക്ക് അപാകതകൾ പരിഹരിക്കാനായി നോട്ടീസ് നൽകിയതായും ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഭ​ക്ഷ​ണ ​സാധ​ന​ങ്ങ​ൾ പാ​ർ​സ​ൽ ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ പാ​ക്കി​ങ്​ തീ​യ​തി, സ​മ​യം, ര​ണ്ടു മ​ണി​ക്കൂ​റി​ന​കം ഉ​പ​യോ​ഗി​ക്ക​ണം എന്ന ലേബൽ പതിച്ചിട്ടുണ്ടോ എന്നും ഭക്ഷ്യ സുരക്ഷാ ലൈസൻസ്,ഹെൽത്ത് കാർഡ് എന്നിവയുണ്ടോ എന്നുമാണ് സംഘം പരിശോധിച്ചത്.