കോട്ടയത്തെ പടിഞ്ഞാറൻ പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും മന്ത്രി വി എൻ വാസവൻ സന്ദർശിച്ചു.


കോട്ടയം: കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്ക ബാധിതമായ കോട്ടയത്തെ പടിഞ്ഞാറൻ പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ സന്ദർശിച്ചു.

 

 അയ്മനം പി.ജെ.എം. യു.പി. സ്‌കൂൾ, ചെങ്ങളം സെന്റ് തോമസ് പള്ളി പാരിഷ് ഹാൾ, സെന്റ്. ജോസഫ് എൽ.പി. സ്‌കൂൾ, ചെങ്ങളം ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ, കാഞ്ഞിരം എസ്.എൻ.ഡി.പി. എച്ച്്.എസ്.എസ്., മർത്തശ്മുനി പള്ളി പാരിഷ് ഹാൾ, കിളിരൂർ ഗവൺമെന്റ് യു.പി. സ്‌കൂൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളാണ് മന്ത്രി സന്ദർശിച്ചത്.

 

 അയ്മനം, ഇല്ലിക്കൽ, തിരുവാർപ്പ്, ചെങ്ങളം, കാഞ്ഞിരം എന്നിവിടങ്ങളിലെ വെള്ളപ്പൊക്കബാധിത പ്രദേശങ്ങളും സന്ദർശിച്ചു. ക്യാമ്പുകളിൽ ഭക്ഷണം, മരുന്ന്, മെഡിക്കൽ സേവനം അടക്കമുള്ള സൗകര്യങ്ങൾ ലഭ്യമാക്കുന്നുണ്ട്. ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ വി വിഘ്‌നേശ്വരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ മേനോൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.