കോട്ടയം ജില്ലയിൽ 57 ദുരിതാശ്വാസ ക്യാമ്പുകൾ.

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 57 ആയി. കോട്ടയം താലൂക്കിൽ  47 ദുരിതാശ്വാസ ക്യാമ്പുകളും ചങ്ങനാശേരി താലൂക്കിൽ 7 ദുരിതാശ്വാസ ക്യാമ്പുകളും ആണ് നിലവിൽ പ്രവർത്തിക്കുന്നത്.

   

 മീനച്ചിൽ താലൂക്കിൽ 3 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ജില്ലയിലെ 3 താലൂക്കുകളിലായി ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിലായി 460 കുടുംബങ്ങളിലെ 1450 പേർ വിവിധ ക്യാമ്പുകളിലുണ്ട്. ഇതിൽ 586 പേർ പുരുഷന്മാരും 613 പേർ സ്ത്രീകളും 251 പേർ കുട്ടികളുമാണുള്ളത്.