ഡ്രൈവിങ്ങിനിടെ ദേഹാസ്വാസ്ഥ്യം; കോട്ടയത്ത് നിയന്ത്രണംവിട്ട ഓട്ടോ മതിലിൽ ഇടിച്ചു താഴ്ചയിലേക്കു മറിഞ്ഞു ഡ്രൈവർക്ക് ദാരുണാന്ത്യം.


കോട്ടയം: ഡ്രൈവിങ്ങിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് കോട്ടയത്ത് നിയന്ത്രണംവിട്ട ഓട്ടോ മതിലിൽ ഇടിച്ചു താഴ്ചയിലേക്കു മറിഞ്ഞു ഡ്രൈവർക്ക് ദാരുണാന്ത്യം. കോട്ടയം റെയിൽവേ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ സംക്രാന്തി പെരുമ്പായിക്കാട് സ്വദേശി ചിറയിൽ സുലൈമാന്റെ മകൻ റിയാസ് (32) ആണു മരിച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് അപകടം ഉണ്ടായത്. ഓട്ടം പോയി തിരികെ വരുന്നതിനിടെ കോട്ടയം കഞ്ഞിക്കുഴി പുതുപ്പള്ളി റോഡിൽ മടുക്കാനി വളവിനു സമീപം ആണ് അപകടം ഉണ്ടായത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണംവിട്ട ഓട്ടോ മതിലിൽ ഇടിച്ചു താഴ്ചയിലേക്കു മറിയുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഹൃദയാഘാതമാണ് മരണകാരണമെന്നു ഡോക്ടർമാർ അറിയിച്ചുവെന്നു പൊലീസ് പറഞ്ഞു. റിയാസിനെ ആദ്യം കോട്ടയം ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതനാണ്. റംലയാണ് മാതാവ്. റഫീക്ക്, റിയാദ് എന്നിവർ സഹോദരങ്ങളാണ്.