പാലാ പൊൻകുന്നം റോഡിൽ ട്രാവലറും സ്കൂട്ടറും കൂട്ടി ഇടിച്ചു സ്കൂട്ടർ യാത്രികൻ


കോട്ടയം: പാലാ പൊൻകുന്നം റോഡിൽ ട്രാവലറും സ്കൂട്ടറും കൂട്ടി ഇടിച്ചു സ്കൂട്ടർ യാത്രികൻ മരിച്ചു. സ്‌കൂട്ടർ യാത്രികനായ ബിനുവാണ് മരിച്ചത്.

പുനലൂർ-മൂവാറ്റുപുഴ പാതയിൽ പാലാ  പൊൻകുന്നം റോഡിൽ അഞ്ചാം മൈലിൽ ആണ് അപകടം. ട്രാവലറും സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. ഇന്നു രാവിലെ ഏഴു മണിയോടെ ആയിരുന്നു അപകടം.

ട്രാവലർ സ്‌കൂട്ടറിൽ ഇടിച്ച ശേഷം സ്കൂട്ടർ യാത്രികനെയും കൊണ്ട് പത്തു മീറ്ററോളം മുന്നോട്ട് പോയ ശേഷമാണ് നിന്നത്. ട്രാവലറിൻ്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് സ്‌കൂട്ടർ യാത്രികനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.