മൂന്നാം നൂറു ദിന കർമ്മ പരിപാടി: കോട്ടയം,തൃശ്ശൂർ,കണ്ണൂർ ജില്ലകളിലായി യുവ വനിതകൾക്കായി മൂന്ന് സഹകരണ സംഘങ്ങൾ പ്രവർത്തനമാരംഭിച്ചു.


കോട്ടയം: മൂന്നാം നൂറു ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി യുവ വനിതകൾക്കായി മൂന്ന് സംഘങ്ങൾ പ്രവർത്തനം ആരംഭിച്ചു. കോട്ടയം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിലായാണ് സംഘങ്ങൾ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. വിവര സാങ്കേതിക വിദ്യയുടെ സേവനങ്ങളും സാധ്യതകളും  അടിസ്ഥാനമാക്കി കണ്ണൂർ ജില്ലയിൽ യുവ വനിത വിവിധോദ്ദേശ്യ സഹകരണ സംഘവും (ക്ലിപ്തം നമ്പർ C 2162), കോട്ടയം ജില്ലയിൽ കുമരകം ആസ്ഥാനമാക്കി ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കോട്ടയം താലൂക്ക് യുവജന വനിത സഹകരണ സംഘം (ക്ലിപ്തം നമ്പർ R 1566), തൃശ്ശൂർ ജില്ലയിൽ കൊരട്ടി ആസ്ഥാനമായി സർക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മറ്റ് ഏജൻസികൾ എന്നിവരുടെ പദ്ധതികളുടെ സാമ്പത്തികവും, ഭൗതികവുമായ സഹായങ്ങൾ ഏറ്റെടുത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട് കൊരട്ടി യുവ വനിത സഹകരണ സംഘം (ക്ലിപ്തം നമ്പർ R 1566), എന്നിങ്ങനെ മൂന്ന് സഹകരണ സംഘങ്ങളാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.