125 വർഷം ആൺകുട്ടികൾക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ആദ്യ വിദ്യാർത്ഥിനിയായി മെറീസ ടിജി.


പാലാ: 125 വർഷം ആൺകുട്ടികൾക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ആദ്യ വിദ്യാർത്ഥിനിയായി മെറീസ ടിജി.  തിടനാട് വള്ളിയാംതടത്തിൽ ടിജിയുടെ മകൾ  മെറീസ ടിജിയാണ് പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ സയൻസിൽ പ്രവേശനം നേടിയത്. സ്‌കൂളിൽ ആദ്യമായി പ്രവേശനം ലഭിച്ച വിദ്യാർത്ഥിനിയെ പ്രിൻസിപ്പൽ റെജിമോൻ കെ.മാത്യു സ്വീകരിച്ചു. പാലാ രൂപതയുടെ കീഴിലുള്ള സെന്റ് തോമസിൽ ഇതുവരെ ആൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്. 1998 ൽ പ്ലസ് ടു കോഴ്‌സുകൾ ആരംഭിച്ചപ്പോഴും പ്രവേശന രീതികൾ മാറ്റമില്ലാതെ തുടരുകയായിരുന്നു. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയായിരുന്നു മെറീസയുടെ വിജയം.