വൈക്കത്ത് വള്ളം മറിഞ്ഞു 4 വയസ്സുകാരനടക്കം 2 പേർക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം.


വൈക്കം:  വൈക്കത്ത് വള്ളം മറിഞ്ഞു 4 വയസ്സുകാരനടക്കം 2 പേർക്ക് ദാരുണാന്ത്യം. ഉദയനാപുരം കൊടിയാട് പുത്തൻതറ ശരത് (33) സഹോദരി പുത്രൻ ഇവാൻ (4) എന്നിവർ ആണ് മരിച്ചത്. കുടുംബത്തിലെ 5 പേര്‍ സഞ്ചരിച്ച വള്ളം ആണ് മുങ്ങിയത്. അപകടത്തിൽ ഒരാളുടെ നില ഗുരുതരമാണ്. ബുധനാഴ്ച വൈകിട്ട് 5 മണിയോടെ വൈക്കം തലയാഴം ചെട്ടിക്കരി ഭാഗത്താണ് അപകടം ഉണ്ടായത്. വള്ളം മറിയുന്നത് കണ്ടവർ നീന്തിയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മറുകരയിലുള്ള മരണവീട്ടിലേക്ക് വള്ളത്തിൽ പോകുന്ന വഴിയാണ് അപകടമുണ്ടായത്. വൈക്കം ഉദയനാപുരം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദീപേഷിന്റെ മകൻ ആണ് ഇവാൻ. മൂന്ന് പേരെ വൈക്കം താലൂക്ക് ആശുപത്രിയിലും ഒരാളെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.