കോട്ടയത്ത് 190 കിലോ പഴകിയ മത്സ്യം പിടികൂടി.


കോട്ടയം: കോട്ടയത്ത് 190 കിലോ പഴകിയ മത്സ്യം പിടികൂടി. കോട്ടയം തിരുവാർപ്പ് ഇല്ലിക്കൽ കവലയിലെ ജെ എൻ ഫിഷറീസ് എന്ന മത്സ്യ വ്യാപാര സ്ഥാപനത്തിൽ നിന്നും ആണ് 190 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടിയത്. ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിഭാഗവും ഫുഡ് സേഫ്റ്റി വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കടയിൽ നിന്നും പഴകിയ മത്സ്യം പിടികൂടിയത്. കഴിഞ്ഞ ദിവസം ഇവിടെ നിന്നും മത്സ്യം വാങ്ങി പാകം ചെയ്ത കഴിച്ച ചെങ്ങളം സ്വദേശിക്ക് ഭക്ഷ്യ വിഷബാധ ഉണ്ടായതിനെ തുടർന്നാണ് അടിയന്തിര പരിശോധന നടത്തിയത്. ഫുഡ് സേഫ്റ്റി ഓഫീസർ നീതി, പഞ്ചായത്ത് സെക്രട്ടറി മുഷിൻ, ഫിഷറീഷ് ഓഫീസർ പ്രേമോദാസ്, ഹെൽത്ത് ഇൻസ്പെക്ടർ കാളിദാസ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് തിരുവാർപ്പ് ഇല്ലിക്കൽ കവലയിലെ ജെ എൻ ഫിഷറീസ് എന്ന മത്സ്യ വ്യാപാര സ്ഥാപനത്തിൽ നിന്നും 190 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടിയത്. പിടിച്ചെടുത്ത മത്സ്യം ആരോഗ്യവകുപ്പ് അധികൃതർ നശിപ്പിച്ചു. കടയുടമയ്‌ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.