ഈരാറ്റുപേട്ട ബസ് സ്റ്റാൻഡിന്റെ ഭിത്തി പൊളിഞ്ഞുവീണു, വിദ്യാർഥികൾ ഉൾപ്പെടെ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.


ഈരാറ്റുപേട്ട: ഈരാറ്റുപേട്ട സ്വകാര്യ ബസ്സ് സ്റ്റാൻഡിന്റെ ഭിത്തി പൊളിഞ്ഞുവീണു. കഴിഞ്ഞ ദിവസം വൈകുന്നേരം 4 മണിയോടെയാണ് സംഭവം ഉണ്ടായത്. ബസ്സ് സ്റ്റാൻഡിൽ വിദ്യാർത്ഥികളുൾപ്പടെ യാത്രക്കാർ കൂടുതലുള്ള സമയത്താണ് അപകടം ഉണ്ടായത്. തലനാരിഴയ്ക്കാണ് വിദ്യാർഥികൾ ഉൾപ്പെടെ യാത്രക്കാർ രക്ഷപ്പെട്ടത്. ബസ്സുകൾ കയറുന്ന ഭാഗത്ത് ഉള്ള കെട്ടിടത്തിന്റെ വംശത്തിന്റെ ഭിത്തിയാണ് പൊളിഞ്ഞത്. ഒരു ബസ്സ് സ്റ്റാൻഡിലേക്ക് ഇതുവഴി പ്രവേശിച്ചപ്പോൾ ഭിത്തിയിൽ ബസ്സ് ഉറയുകയായിരുന്നു. കെട്ടിടം ശോച്യാവസ്ഥയിലായിട്ടു നാളുകളേറെയായി. യാത്രക്കാർ ഭീതിയോടെയാണ് ഇവിടെ ബസ്സ് കാത്തിരിക്കുന്നത്.