പ്രതിമാസം 5000 യൂറോയും മറ്റ് ആനുകൂല്യങ്ങളും, ലോകത്തിലെ ഒന്നാംനിര ശാസ്ത്രജ്ഞരോട് മത്സരിച്ചു കോട്ടയം വാകത്താനം സ്വദേശി ഡോ. ജോണി വർഗീസ് നേടിയത് ഒന്നര കോട


കോട്ടയം: ലോകത്തിലെ ഒന്നാംനിര ശാസ്ത്രജ്ഞരോട് മത്സരിച്ചു കോട്ടയം വാകത്താനം സ്വദേശി ഡോ. ജോണി വർഗീസ് നേടിയത് ഒന്നര കോടിയുടെ മേരി ക്യൂരി ഫെല്ലോഷിപ്പ്. ലോകത്തിലെ മികച്ച ഫെല്ലോഷിപ്പുകളിൽ ഒന്നായ മേരി ക്യൂരി ഫെല്ലോഷിപ്പ് ശാസ്ത്ര വിഷയങ്ങളിൽ നൽകുന്ന ഫെലോഷിപ്പുകളിൽ ഒന്നാണ്. 

പ്രതിമാസം 5000 യൂറോയും മറ്റ് ആനുകൂല്യങ്ങളും അടങ്ങുന്നതാണ് ഫെല്ലോഷിപ്പ്.  ജർമനിയിലെ സീജൻ യൂണിവേഴ്സിറ്റിയിൽ രണ്ട് വർഷം ഗവേഷണം നടത്തുന്നതിനുള്ള അവസരമാണ് ഡോ. ജോണി വർഗീസിനു ലഭിച്ചിരിക്കുന്നത്. കോട്ടയം വാകത്താനം ഞാലിയാകുഴി തടത്തിൽ റിട്ട. ജില്ലാ രജിസ്ട്രാർ രാജീവ്‌. വി. ജോണിന്റേയും റിട്ട. അദ്ധ്യാപിക തോട്ടയ്ക്കാട് ചേലമറ്റത്തിൽ ജിസ്സാമി മേരി തോമസിന്റെയും മകൻ ആണ് ജോണി വർഗീസ്. 

ഞാലിയാകുഴി എം. ജി. ഇ. എം., എം. ഡി. യു. പി. എസ്. വാകത്താനം, ജെ. എം. എച്ച്. എസ്. എസ്. വാകത്താനം എന്നീ വിദ്യാലയങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. പാത്താമുട്ടം സെന്റ്. ഗിറ്റ്സ്  എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ബിടെക്കും ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നിന്നും എംടെക്കും പി. എച്ച്. ഡി. യും കരസ്ഥമാക്കി. 

കേന്ദ്ര സർവകലാശാലയിൽ മെറ്റീരിയൽസ് എഞ്ചിനീയറിയംഗ് പോസ്റ്റ്‌ ഡോക്ടറേറ്റ് ഫെല്ലോ ആയി ഗവേഷണം തുടരുകയായിരുന്നു.