ബ്രിട്ടനിൽ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശികളായ ദമ്പതികളുടെ എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരണമടഞ്ഞു, നോവായി ഇസ


കോട്ടയം: ബ്രിട്ടനിൽ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശികളായ ദമ്പതികളുടെ എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരണമടഞ്ഞു. 

ബ്രിട്ടനിലെ ഷെഫീൽഡിൽ താമസിക്കുന്ന കോട്ടയം കൈറ്റാട്ട് പറമ്പിൽ ജോസ്മോൻ-ജില്ലിറ്റ് ദമ്പദികളുടെ മകൾ ഇസ മരിയ (8 മാസം) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ലീഡ്സ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. ഇരുവരും കുഞ്ഞിനൊപ്പം ഏതാനും ആഴ്ചകൾക്ക് മുൻപാണ് ബ്രിട്ടനിൽ എത്തിയത്. ഇടുക്കി കഞ്ഞിക്കുഴി സ്വദേശിനിയാണ് ജില്ലറ്റ്. 

കഴിഞ്ഞയിടയ്ക്കാണ് ഇസ മരിയയുടെ മാതാവ് ജില്ലറ്റിനു ഷെഫീൽഡിൽ റോയൽ ഹോസ്പിറ്റലിൽ ജോലി ലഭിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് നാട്ടിൽ ചികിത്സയിലായിരുന്ന ഇസ മരിയയ്ക്ക് വിദഗ്ധ ചികിത്സ നൽകാമെന്ന ആഗ്രഹത്തിലാണ് ഇവർ ബ്രിട്ടനിൽ എത്തിയത്. 

ഷെഫീൽഡിൽ ചികിത്സയിലിരിക്കെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ലീഡ്‌സിൽ എൻ എച് എസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി ഇസ ലീഡ്‌സിൽ എൻ എച് എസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്.