കോട്ടയം മെഡിക്കല്‍ കോളേജിൽ രണ്ടു പിജി സീറ്റുകള്‍ കൂടി.

കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജില്‍ 2 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് കൂടി ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 

എം.ഡി. റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിലാണ് സീറ്റുകൾക്ക് അനുമതി ലഭിച്ചത്. ഇതോടെ എം.ഡി. റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ 3 സീറ്റുകളാണ് ലഭ്യമായത്. ഈ അധ്യയന വര്‍ഷത്തില്‍ തന്നെ പ്രവേശനം സാധ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു