എരുമേലി: കളിയും ചിരിയും കൊഞ്ചലുമായി കൂട്ടുകാർക്കൊപ്പം ഓടിക്കളിക്കേണ്ട മാളൂട്ടി ഇന്ന് രോഗബാധിതയായി ചികിത്സയിലാണ്. എരുമേലി സ്വദേശികളായ സിജോ-ഗ്രേസ് ദമ്പതികളുടെ മകൾ അൻസ് ഗ്രേസ് സിജോ(7) യുടെ കുസൃതി ചിരികൾക്കു കരുതലേകാനുള്ള കഠിന പ്രയത്നത്തിലാണ് നാടും നാട്ടുകാരും.
ട്യൂബറസ് സ്ക്ലിറോസിസ് അടിയന്തിര ശസ്ത്രക്രിയയ്ക്കായി എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുകയാണ് അസ്‌ന. അടിയന്തിര ശസ്ത്രക്രിയയ്ക്കായി 15 ലക്ഷം രൂപയാണ് ഇപ്പോൾ കണ്ടെത്തേണ്ടത്. ഇതുവരെ ചികിത്സയ്ക്കായി 35 ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ കുടുംബമാണ് ഇവരുടേത്. തുടർന്നുള്ള ചികിത്സകൾക്ക് സുമനസ്സുകളുടെ സഹായം തേടുകയാണ് കുടുംബം.
ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിലൂടെ സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ്. മാളൂട്ടിക്ക് കരുതലാകാം, നമുക്ക് കഴിയും വിധം ഈ കുടുംബത്തെ സഹായിക്കാം, മാളൂട്ടിയുടെ പുഞ്ചിരികൾ മായാതിരിക്കട്ടെ, വേദനകളുടെ ലോകത്തു നിന്നും സന്തോഷത്തിന്റെയും കളിചിരികളുടെയും ലോകത്തേക്ക് കൈപിടിച്ചുയർത്താം.
അക്കൗണ്ട് വിവരങ്ങൾ:-
Name : GRACE SEBASTIAN
A/c NO : 13970100193001
IFSC : FDRL0001397
BANK : FEDRAL BANK
BR : MUNDAKKAYAM
GOOGLE PAY : 9496719829