കുതിച്ചു പാഞ്ഞു വന്ദേഭാരത്: 2 മണിക്കൂര്‍ 20 മിനിറ്റിൽ തിരുവനന്തപുരത്തു നിന്നും കോട്ടയത്ത് എത്തി!


കോട്ടയം: സംസ്ഥാനത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിൻ പരീക്ഷണ ഓട്ടം ആരംഭിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്തു നിന്നും കണ്ണൂർ വരെയാണ് പരീക്ഷണ ഓട്ടം നടക്കുന്നത്. 

ഇന്ന് രാവിലെ 5:10 നു തിരുവനന്തപുരത്തു നിന്നും ആരംഭിച്ച യാത്ര 2 മണിക്കൂര്‍ 20 മിനിറ്റിൽ കുതിച്ചു പാഞ്ഞു കോട്ടയത്ത് എത്തി. 7:28 നാണു ട്രെയിൻ കോട്ടയം റെയില്‍വെ സ്‌റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെത്തിയത്. ട്രെയിനിന്റെ വേഗം മറ്റു സുരക്ഷാ സംവിധാനങ്ങൾ എന്നിവയാണ് ഇപ്പോഴത്തെ പരീക്ഷണ ഓട്ടത്തിൽ വിലയിരുത്തുന്നത്. 

റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥരും യാത്രയിൽ ഉണ്ട്. ഉച്ചകഴിഞ്ഞു ട്രെയിൻ തിരുവനന്തപുരത്തേക്ക് മടങ്ങും.