സൂപ്പർ കുമരകം! ദൃശ്യ വിസ്മയങ്ങളും രുചി വൈവിധ്യങ്ങളും ആസ്വദിച്ച് മൂന്നാം തവണയും കുമരകത്ത് എത്തി ഇസ്രായേൽ വിനോദ സഞ്ചാര ഡയറക്ടർ സമ്മിയും ഭാര്യ സൊഹദും.


കുമരകം: കുമരകം സൂപ്പറാണ്, നയനാനന്ദകരമായ ദൃശ്യ വിസ്മയങ്ങളിൽ പ്രകൃതിയാൽ അനുഗ്രഹീതമായ സ്ഥലമാണ് കുമരകമെന്നും നാവിനു രുചി വൈവിധ്യങ്ങൾ സമ്മാനിക്കുന്ന നാടാണ് കുമരകമെന്നും ഇസ്രായേൽ വിനോദ സഞ്ചാര ഡയറക്ടർ സമ്മിയും ഭാര്യ സൊഹദും പറയുന്നു.

 

 ദൃശ്യ വിസ്മയങ്ങളും രുചി വൈവിധ്യങ്ങളും ആസ്വദിച്ച് മൂന്നാം തവണയും കുമരകത്ത് എത്തി ഇസ്രായേൽ വിനോദ സഞ്ചാര ഡയറക്ടർ സമ്മിയും ഭാര്യ സൊഹദും. ഇസ്രയേൽ മിനിസ്ട്രി ഓഫ് ടൂറിസത്തിന്റെ ഇന്ത്യ-ഫിലിപ്പീൻസ് ഡയറക്ടർ ആണ് സമ്മി യാഹിയ. കുമരകം മാഞ്ചിറയിലെ വിവിധ മേഖലകൾ സന്ദർശിക്കുകയും പ്രവർത്തനങ്ങൾ മനസിലാക്കുകയും ചെയ്തു. ഉത്തരവാദിത്വ ടൂറിസം പദ്ധതികളുടെ ഭാഗമായി ഗ്രാമീണ ടൂറിസം കാഴ്ച്ചകൾ ആസ്വദിക്കാനായി എത്തിയതായിരുന്നു കുമരകത്ത്. 

ഇത്തവണ ഇവരുടെ മകളും സമ്മി യാഹിയയുടെ മാതാവും കുമരകത്ത് എത്തി. കയറു പിരിച്ചും തെങ്ങിൽ കയറിയും ഓലമെടഞ്ഞും ഗ്രാമീണരിലൊരാളായി മാറുകയായിരുന്നു ഇരുവരും. കുമരകത്തെ സന്ദർശനം നന്നായി ആസ്വദിച്ചതായും സമ്മിയും ഭാര്യ സൊഹദും പറഞ്ഞു. കമ്മ്യുണിറ്റി ടൂർ ലീഡറായ സാബു കുമരകത്തിന്റെ ചരിത്രവും കലാ പാരമ്പര്യങ്ങളും ഇരുവർക്കും വിശദമാക്കി നൽകി. കുമരകത്ത് എത്തിയ ഇവരെ ഉത്തരവാദിത്വ ടൂറിസം ജില്ലാ കോർഡിനേറ്റർ ഭഗത് സിങ് ഇരുവരെയും സ്വീകരിച്ചു. 

ഫയൽ ചിത്രം.