കോട്ടയം: തദ്ദേശ സ്വയംഭരണ വകുപ്പും രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനും ബി.സി.എം. കോളജും സംയുക്തമായി വനിതാ ദിനത്തിന്റെ ഭാഗമായി നടത്തുന്ന ഉപന്യാസ രചനാ മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ജില്ലാ കലക്ടർ ഡോ.പി.കെ ജയശ്രീ നിർവഹിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ, രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.