കമഴ്ന്നു വീഴാന്‍ ശ്രമിക്കുന്നതിനിടെ കിടക്കയിൽ മുഖം അമര്‍ന്ന് ശ്വാസം മുട്ടി യു കെയിൽ കോട്ടയം സ്വദേശികളായ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് ദാ


കോട്ടയം: കമഴ്‍ന്നുവീഴാന്‍ ശ്രമിക്കുന്നതിനിടെ കിടക്കയിൽ മുഖം അമര്‍ന്ന് ശ്വാസം മുട്ടി യു കെയിൽ കോട്ടയം സ്വദേശികളായ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. കോട്ടയം പാലാ രാമപുരം സ്വദേശികളായ ജിബിന്‍-ജിനു ദമ്പതികളുടെ മകള്‍ ജെയ്‍‍ഡന്‍(മൂന്നു മാസം) ആണ് മരിച്ചത്.

 

 മാഞ്ചസ്റ്ററിലെ റോച്ച്ഡെയ്‍ലിലെ വീട്ടിൽ വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം ഉണ്ടായത്. ഉടനെ തന്നെ മെഡിക്കൽ സംഘം എത്തി കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റോയല്‍ ഓള്‍ഡ്‍ഹാം ആശുപത്രിയിലെ നേഴ്സാണ് ജിനു. പ്രസവത്തിനായി നാട്ടില്‍ പോയിരുന്ന ദമ്പതികള്‍ ഏതാനും ആഴ്ച മുമ്പാണ് യു.കെയില്‍ തിരിച്ചെത്തിയത്.  മരണപ്പെട്ട ജെയ്‍‍ഡനെ കൂടാതെ ഇരുവർക്കും രണ്ട് പെൺകുട്ടികൾ കൂടിയുണ്ട്.