കളക്‌ഷൻ-ശബരിമല സർവീസുകൾ-വരുമാനം-ബസുകളുടെ ഓപ്പറേറ്റിങ് മികവ്, കെഎസ്ആർടിസി സെൻട്രൽ സോൺ ഓപ്പറേറ്റിങ് സെന്ററിലെ പ്രവർത്തന മികവിൽ എരുമേലി ഡിപ്പോ രണ്ടാം സ്ഥ


എരുമേലി: കളക്‌ഷൻ-ശബരിമല സർവീസുകൾ-വരുമാനം-ബസുകളുടെ ഓപ്പറേറ്റിങ് മികവ് എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ  കെഎസ്ആർടിസി സെൻട്രൽ സോൺ ഓപ്പറേറ്റിങ് സെന്ററിലെ പ്രവർത്തന മികവിൽ എരുമേലി ഡിപ്പോക്ക് രണ്ടാം സ്ഥാനം.

 

 ദിവസേന 4 ലക്ഷം രൂപ വരെ ശരാശരി വരുമാനം ലഭിക്കുന്ന എരുമേലി ഓപ്പറേറ്റിങ് സെന്ററിൽ നിന്നും ദീർഘദൂര സർവ്വീസുകളുൾപ്പടെ 22 സർവ്വീസുകളാണുള്ളത്. 124 ജീവനക്കാരാണ് സെന്ററിൽ ഉള്ളത്. മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് ഒന്നരക്കോടിയിലധികം രൂപയായിരുന്നു എരുമേലി ഓപ്പറേറ്റിങ് സെന്ററിന്റെ വരുമാനം. 

കെഎസ്ആർടിസി സെൻട്രൽ സോൺ ഓപ്പറേറ്റിങ് സെന്ററിലെ പ്രവർത്തന മികവിൽ മൂന്നാർ ഡിപ്പോയ്ക്കാണ് ഒന്നാം സ്ഥാനം. കോട്ടയം,ഇടുക്കി, എറണാകുളം,തൃശൂർ ജില്ലകൾ ഉൾപ്പെട്ടതാണ് കെഎസ്ആർടിസി സെൻട്രൽ സോൺ ഓപ്പറേറ്റിങ് സെന്റർ.