ചൂഷണാധിഷ്ടിത സാമൂഹ്യ വ്യവസ്ഥയാണ് സ്ത്രീകൾക്ക് അസമത്വം സൃഷ്ടിച്ചിരുന്നത്: മന്ത്രി വി.എൻ. വാസവൻ.


കോട്ടയം; ചൂഷണാധിഷ്ടിത സാമൂഹ്യ വ്യവസ്ഥയാണ് സ്ത്രീകൾക്ക് അസമത്വം സൃഷ്ടിച്ചിരുന്നതെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ. സ്ത്രീസമത്വത്തിനായി സംസ്ഥാന സാംസ്‌കാരിക വകുപ്പു നടപ്പാക്കുന്ന സമം പരിപാടിയുടെ ഭാഗമായി കോട്ടയം സി.എം.എസ്. കോളജിൽ  മൂന്നു ദിവസങ്ങളായി നടന്ന സമം സാംസ്‌കാരികോത്സവത്തിന്റെ  സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

 

 വിവിധ മേഖലകളിൽ മികവു തെളിയിച്ച അമയന്നൂർ വിജയകുമാരി , കിടങ്ങൂർ അൽഫോൻസാമ്മ, രശ്മി എടത്തനാൽ, ആർ. എൽ.വി. പ്രദീപ് കുമാർ ,  ഇന്ദു വി.എസ്., ശ്രുതി സിത്താര, അൻസ ടൈറ്റസ്, അന്നമ്മ ട്രൂബ്, അലീന ഷെറിൻ ഫിലിപ്പ്, അതുല്യ ലത്തീഫ്, തങ്കമ്മ മുണ്ടത്താനം, സിജിത അനിൽ, ദയ ഗായത്രി , പി.കെ. ബാലകൃഷ്ണൻ, കുഞ്ഞപ്പനാശാൻ , അഖിലേഷ് രാജൻ എന്നിവർക്ക് മന്ത്രി ഉപഹാരം സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ചടങ്ങിൽ അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ മഞ്ജു സുജിത്ത്, ടി. എൻ. ഗിരീഷ് കുമാർ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പ്രൊഫ. റോസമ്മ സോണി, ഹേമലത പ്രേം സാഗർ, ഹൈമി ബോബി, പി.ആർ. അനുപമ, സർവവിജ്ഞാനകോശം ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ, സാക്ഷരത മിഷൻ ജില്ലാ കോഡിനേറ്റർ ഡോ. വി.വി. മാത്യൂ  എന്നിവർ പ്രസംഗിച്ചു. 

രാവിലെ ലിംഗസമത്വവും തുടർവിദ്യാഭ്യാസവും എന്ന വിഷയത്തിൽ സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ ഡോ. വി.വി. മാത്യൂ ചർച്ച നയിച്ചു. സംസ്കാരിക സമ്മേളനത്തിനുശേഷം കോട്ടയം വനിതാസാഹിതി അവതരിപ്പിച്ച നാടൻപാട്ട് അരങ്ങേറി.