എസ്‌എസ്‌എൽസി പരീക്ഷ 9 മുതൽ, ജില്ലയിൽ പരീക്ഷയെഴുതുന്നത് 19,018 വിദ്യാർഥികൾ.


കോട്ടയം: സംസ്ഥാനത്ത് എസ്‌എസ്‌എൽസി പരീക്ഷ ഈ മാസം 9 മുതൽ ആരംഭിക്കും. കോട്ടയം ജില്ലയിൽ 19,018 വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. 9,498 ആൺകുട്ടികളും 9,520 പെൺകുട്ടികളുമാണ്‌ ഇത്തവണ പരീക്ഷയെഴുതുന്നത്.

 

 കോട്ടയം മൗണ്ട്‌ കാർമൽ സ്‌കൂളിലാണ്‌ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നത്. ഇവിടെ 375 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. ഏറ്റുമാനൂർ ജിവിഎച്ച്‌എസ്‌എസിലും വാഴപ്പള്ളി ഗവ. എച്ച്‌എസിലുമാണ്‌ ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നത്. രണ്ടിടങ്ങളിലും 5 വിദ്യാർത്ഥികൾ വീതമാണ് പരീക്ഷയെഴുതുന്നത്. 255 പരീക്ഷാകേന്ദ്രങ്ങളാണ്‌ കോട്ടയം ജില്ലയിലുള്ളത്‌.