അതിരമ്പുഴ: അതിരമ്പുഴയിൽ രാജ്യാന്തര നിലവാരത്തിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്റ്റേഡിയം നിർമ്മിക്കുന്നതിനായി മഹാത്മാഗാന്ധി സർവ്വകലാശാല അധികൃതരുമായി ചർച്ച നടത്തി.
സ്‌പോർട്‌സ് വകുപ്പ് മന്ത്രി വി.അബ്ദുൾ റഹ്‌മാൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു, സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ മഹാത്മാഗാന്ധി സർവ്വകലാശാല അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.
അതിരമ്പുഴയിലെ സർവ്വകലാശാല സ്റ്റേഡിയത്തെ രാജ്യാന്തര നിലവാരമുള്ള സ്‌പോർട്‌സ് കോംപ്‌ളക്‌സ് ആക്കി ഉയർത്തുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. മറ്റ് നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് മികച്ച സ്റ്റേഡിയം കോട്ടയം ജില്ലയിൽ സമയബന്ധിതമായി യാഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.