ചെത്തിപ്പുഴ സെന്റ്.തോമസ് ഹോസ്പിറ്റൽ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ.എൻ രാധാകൃഷ്ണന് മെഡിക്കൽ ഇന്നോവേഷൻ അവാർഡ്.


ചങ്ങനാശ്ശേരി: മഹാത്മാ ഗാന്ധി സര്‍വകലാശാലാ ഗ്ലോബല്‍ അക്കാദമിക് കാര്‍ണിവല്‍ "യുനോയ 2023"-ൽ  വെച്ചു ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റൽ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. എൻ രാധാകൃഷ്ണന് മെഡിക്കൽ ഇന്നോവേഷൻ അവാർഡ് നൽകി ആദരിച്ചു.

 

 വെരിക്കോസ് വെയിൻ ചികിത്സയിൽ നടത്തിയ നൂതനമായ കാഴ്ചപ്പാടുകളും ചികിത്സാരീതികൾക്കും 50 വർഷത്തിൽ അധികം ആരോഗ്യ സേവന മേഖലക്ക് നൽകിയ സംഭാവനകളുമാണ് മെഡിക്കൽ ഇന്നോവേഷൻ അവാർഡിന് അർഹനാക്കിയത്. 50000-ൽ പരം സർജറികൾ പൂർത്തിയാക്കിയ ഡോ. എൻ രാധാകൃഷ്ണൻ വെരിക്കോസ് ചികിത്സയിൽ കൊണ്ടുവന്നത് കാലോചിതമായ മാറ്റങ്ങളാണ്. 

മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങിൽ തോമസ് ചാഴികാടന്‍ എം.പി, വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ്, പി. ഹരികൃഷ്ണന്‍, പ്രോ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍, സംവിധായകന്‍ ലാല്‍ ജോസ്, നടി സുരഭി ലക്ഷമി, ഡോ. എസ്. ഷാജില ബീവി എന്നിവര്‍ പങ്കെടുത്തു.