ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കണം: ഐ. എസ്. ജി കേരള ചാപ്റ്റർ.


കോട്ടയം: മെച്ചപ്പെട്ട രോഗി ഡോക്ടർ ബന്ധം കൂടുതൽ കാര്യക്ഷമമായ ചികിത്സക്ക് കാരണമാകുമെന്നതിനാൽ കേരളത്തിലെ ആശുപത്രികളിൽ അടുത്ത ഇടയായി ഡോക്ടർമാരുടെ നേർക്ക് ഉണ്ടാകുന്ന ആക്രമണങ്ങൾ ശക്തമായ നിയമ നിർമ്മാണത്തിലൂടെ തടയണമെന്നും, കുറ്റക്കാരെ മാതൃകാപരയായി ശിക്ഷിക്കണമെന്നും ഐ. എസ്. ജി കേരള ചാപ്റ്റർ ആവശ്യപ്പെട്ടു.

 

 പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഗട്ട് ക്ലബുമായി സഹകരിച്ച്‌ കുമരകത്ത് സംഘടിപ്പിച്ച ഉദര രോഗ ഡോക്ട്ടർമാരുടെ കൂട്ടായിമയായ ഐ. എസ്. ജി കേരള കോൺഫറൻസ് മാർ സ്ലീവാ മെഡിസിറ്റി ഓപ്പറേഷൻസ് ഡയറക്റ്റർ റവ. ഫാ. ജോസ് കീരഞ്ചിറയും, പി. ജി. ഐ മുൻ ഡയറക്റ്റർ പദ്മശ്രീ. ഡോ. യോഗേഷ് ചൗളയും ചേർന്ന് ഉൽഘാടനം ചെയ്‌തു. ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗത്തിലെ 'ഉദരരോഗ അത്യാഹിതങ്ങൾ' എന്ന വിഷയത്തിൽ മുതിർന്ന ഡോക്ടർമാർ ഏറ്റവും നൂതനമായ ചികിത്സാ സേവനങ്ങൾ ചർച്ച ചെയ്യുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. 

കരൾ സംബന്ധമായ രോഗങ്ങൾ, കുട്ടികളിൽ അടിയന്തര ചികിത്സാ വേണ്ട സന്ദർഭങ്ങൾ, ആന്തരിക രക്തസ്രാവങ്ങൾകുള്ള കാരണങ്ങളും ചികിത്സയും, അവയവമാറ്റിവെക്കൽ സംബന്ധിച്ചുള്ള നൂതന ചികിത്സകൾ, മരുന്നുകളുടെ ഏറ്റവും സുരക്ഷിതമായ ഉപയോഗം, ഇന്റെർവെൻഷണൽ റേഡിയോളജി സേവനങ്ങൾ എന്നി വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു. ഡോ. ജോർജ് തോമസ്, ഡോ. ജോയ് . കെ. മുക്കട, ഡോ . മാത്യു ഫിലിപ്, ഡോ. ജിനോ തോമസ്, ഡോ. ആന്റണി ചെത്തുപുഴ, ഡോ. രമേശ് എം. എന്നിവർ ഉൽഘാടന ചടങ്ങിൽ പങ്കെടുത്തു.