കാറിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ടു, തേനിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കോട്ടയം സ്വദേശികളായ 2 പേർക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്.


തമിഴ്‌നാട്: തേനിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കോട്ടയം സ്വദേശികളായ 2 പേർക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ 5 മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക് ഏറ്റിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്നവർ കോട്ടയം സ്വദേശികളാണെന്നാണ് ലഭ്യമാകുന്ന പ്രാഥമിക വിവരങ്ങൾ.

 

 കാറിന്റെ ടയർ പൊട്ടി നിയന്ത്രണംവിട്ടു എതിരെ വന്ന കർണാടക രജിസ്‌ട്രേഷൻ ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. കാറിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ടതിനെ തുടർന്നാണ് ലോറിയിൽ ഇടിച്ചു അപകടം ഉണ്ടായതെന്നാണ് പോലീസ് നൽകുന്ന വിവരം. കാറിലുണ്ടായിരുന്ന 2 പേർ സംഭവസ്ഥലത്തു വെച്ച് തന്നെ മരണപ്പെട്ടിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.