അഞ്ഞൂറിലധികം അരങ്ങുകൾ ഒരുക്കിയ കളിയരങ്ങ് കഥകളി ക്ലബ്ബിന്റെ അമരക്കാരൻ പള്ളം ചന്ദ്രൻ ചേട്ടന് കോട്ടയത്തെ കഥകളി ആസ്വാദകരുടെ ആദരവ്.


കോട്ടയം: കഥകളികൾക്കായി അഞ്ഞൂറിലധികം അരങ്ങുകൾ ഒരുക്കിയ കളിയരങ്ങ് കഥകളി ക്ലബ്ബിന്റെ അമരക്കാരൻ പള്ളം ചന്ദ്രൻ ചേട്ടനെ കോട്ടയത്തെ കഥകളി ആസ്വാദകർ ആദരിച്ചു.

 

 കോട്ടയത്ത് വർഷങ്ങൾക്ക് മുൻപ് കളിയരങ്ങ് എന്ന പേരിൽ ഒരു കഥകളി ക്ലബ്ബിനു രൂപം നൽകുകയും, അര നൂറ്റാണ്ടോളം കാലം മുടക്കം കൂടാതെ കഥകളി ലോകത്തെ മഹാരഥന്മാരെയൊക്കെ പങ്കെടുപ്പിച്ച് അഞ്ഞൂറിലധികം അരങ്ങുകളും ഇദ്ദേഹം ഒരുക്കിയിട്ടുണ്ട്. കഥകളി ആസ്വാദനത്തിന് ഇത്ര സമർപ്പിതമായ ജീവിതം ഞാൻ വേറേ കണ്ടിട്ടില്ല എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. 

കഥയുടെ, അഭിനയത്തിന്റെ, പാട്ട് മേളങ്ങളുടെ സൂക്ഷ്മതകളത്രയും ഉൾക്കൊണ്ട് കളി കാണുകയും അതേപോലെ കാണുവാൻ ആസ്വാദകരെ പ്രാപ്തരാക്കുകയും ചെയ്ത കഥകളി സംഘാടകൻ ആണ് പള്ളം ചന്ദ്രൻ ചേട്ടൻ എന്ന് അദ്ദേഹം പറഞ്ഞു.