കാരിത്താസ് ഫാമിലി ക്ലിനിക് ആൻഡ് ഡയഗനോസ്റ്റിക് സെന്റർ ഇനി ചെറുതോണിയിലും.


ഇടുക്കി: മധ്യ കേരളത്തിലെ ആതുര സേവനരംഗത്തെ മികച്ച കേന്ദ്രമായ കാരിത്താസ് ഹോസ്പിറ്റലിന്റെ സേവനം ഇനി മുതൽ ഇടുക്കി ചെറുതോണിയിലും.

 

 കാരിത്താസ് ഫാമിലി ക്ലിനിക് ആൻഡ് ഡയഗനോസ്റ്റിക് സെൻററിന്റെ പ്രവർത്തനം മാർച്ച് 25 ശനിയാഴ്ച്ച രാവിലെ 11 ന് കോട്ടയം അതിരൂപത വികാരിജനറാൾ റവ.ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്‌തു. റവ.ഫാ.ഷാജി പൂത്തറ (സേക്രഡ് ഹാർട്ട് ക്നാനായ കാത്തലിക്ക് ഫൊറെയിൻ ചർച്ച് പടമുഖം, ഇടുക്കി) ചടങ്ങിൽ സന്നിഹിതനായിരുന്നു. 

ഉദ്ഘാടനത്തോടനുബന്ധിച്ച് കാരിത്താസ് ഫാമിലി ക്ലിനിക് ആൻഡ് ഡയഗനോസ്റ്റിക് സെന്ററിന്റെയും ചെറുതോണിയിലെ പ്രമുഖ സന്നദ്ധ സംഘടനകളായ ജെ സി ഐ ഇടുക്കി, ഗ്രീൻസിറ്റി, വ്യാപാരി വ്യവസായി ഏകോപന സമിതി, കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും നടത്തി.