തദ്ദേശ ഉപതെരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിലെ 4 വാർഡുകളിൽ 2 ഇടത്ത് യു ഡി എഫും 2 ഇടത്ത് എൽ ഡി എഫും വിജയിച്ചു.


കോട്ടയം: ചൊവ്വാഴ്ച നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ 4 തദ്ദേശ വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 2 ഇടത്ത് യു ഡി എഫും 2 ഇടത്ത് എൽ ഡി എഫും വിജയിച്ചു.

എരുമേലി ഗ്രാമപഞ്ചായത്തിലെ 05.ഒഴക്കനാട്, പാറത്തോട് ഗ്രാമപഞ്ചായത്തിലെ 09.ഇടക്കുന്നം, കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ 12.വയലാ ടൗൺ, വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ 07.പൂവക്കുളം എന്നീ തദ്ദേശ വാർഡുകളിലാണ് ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. എരുമേലിയിൽ യു ഡി എഫ് സ്ഥാനാർഥിയും പാറത്തോട് എൽ ഡി എഫും കടപ്ലാമറ്റത്ത് യു ഡി എഫും വെളിയന്നൂരിൽ എൽ ഡി എഫും വിജയിച്ചു.