തദ്ദേശ ഉപതെരഞ്ഞെടുപ്പ്: പാറത്തോട്ടിൽ എൽ ഡി എഫ് സ്ഥാനാർഥി ജോസ്ന അന്ന ജോസിന് മിന്നും വിജയം.


കാഞ്ഞിരപ്പള്ളി: ഇന്നലെ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പിൽ ഇന്ന് ഫലം പ്രഖ്യാപിച്ചപ്പോൾ പാറത്തോട് ഗ്രാമപഞ്ചായത് ഒമ്പതാം വാർഡിൽ നിന്നും എൽ ഡി എഫ് സ്ഥാനാർഥി ജോസ്ന അന്ന ജോസ് വിജയിച്ചു. 28 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജോസ്നയുടെ മിന്നും വിജയം.

369 വോട്ടുകൾ എൽ ഡി എഫിനും 341 വോട്ടുകൾ എസ് ഡി പി ഐ ക്കും 321 വോട്ടുകൾ യു ഡി എഫ് നും ലഭിച്ചു. ജോസ്നയുടെ മിന്നും വിജയത്തിൽ പ്രവർത്തകർ ആവേശത്തിലും ആഘോഷത്തിലുമാണ്.  സിപിഐ സ്ഥാനാർഥിയായ ജോസിന അന്ന ജോസ് യു ഡി എഫ് സ്ഥാനാർഥിയായ മിനി സാം വർഗീസ് എസ് ഡി പി ഐ സ്ഥാനാർഥിയായ ഫിലോമിന റെജി എന്നിവരെയാണ് പരാജയപ്പെടുത്തിയത്.