സ്ത്രീകൾക്ക് സൗജന്യ പഠനവും ജോലിയും! വുമൺസ് ഡേയിൽ വുമൺ പവർ പദ്ധതിയുമായി ജി ടെക്ക്.


കോട്ടയം: അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ സ്ത്രീകൾക്ക് സൗജന്യ പഠനവും ജോലിയും ഉറപ്പാക്കുന്ന വുമൺ പവർ പദ്ധതിയുമായി ഇന്ത്യയിലെ പ്രമുഖ കമ്പ്യൂട്ടർ വിദ്യാഭ്യാസ സ്ഥാപനമായ ജി ടെക്ക്. 



സ്ത്രീകളുടെ ശാക്തീകരണത്തിൽ വിദ്യാഭ്യാസവും തൊഴിലും സുപ്രധാന പങ്ക് വഹിക്കുന്നു. സ്ത്രീവിദ്യാഭ്യാസത്തിനുള്ള വിവിധ പദ്ധതികളും പരിപാടികളും സർക്കാർ-സർക്കാർ ഇതര സ്ഥാപനങ്ങളും നടപ്പാക്കുന്നതിനൊപ്പം സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സ്ത്രീകളെ സ്വയം പര്യാപ്തമാകും വിധം കേരളത്തിലെ എല്ലാ ജില്ലകളിലും നിന്നായി അർഹരായ 1000 സ്ത്രീകൾക്ക് സൗജന്യ തൊഴിൽ പരിശീലനവും ആറ് മാസത്തിനുള്ളിൽ അവർക്കു ജോലിയും നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിലെ പ്രമുഖ കമ്പ്യൂട്ടർ വിദ്യാഭ്യാസ സ്ഥാപനമായ ജി ടെക്കും റോട്ടറി ഇന്റർനാഷനൽ ഡിസ്ട്രിക്ട് 3204 മായി ചേർന്ന് വുമൺ പവർ പദ്ധതി ഒരുക്കുന്നത്. 



സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി തികച്ചും സൗജന്യമായാണ് ഈ കോഴ്സുകൾ നൽകുന്നത്. കൂടാതെ ജിടെകിൻറെ പ്ലേസ്മെന്റ് ഡിവിഷനായ ജോബ്സ് ബാങ്കിലൂടെ ഇവർക്ക് തൊഴിലും നൽകാൻ ജി-ടെക് ശ്രമിക്കുന്നതാണ്. കേരളത്തിലെ 14 ജില്ലകളിലുമുള്ള ജി-ടെക്ക്കളിലൂടെ ഇപ്പോൾ അപേക്ഷിക്കാം. 

ഓൺലൈനായി അപേക്ഷിക്കാനായി https://forms.gle/5eJ8dB5xn4X4U8Ny9  എന്ന ലിങ്ക് ഉപയോഗിക്കാം.

കൂടുതൽ അറിയാൻ വിളിക്കൂ +91 93878 03944,+91 97473 86755