കുടുംബശ്രീ സരസ് മേള; വാഹന പ്രചാരണത്തിന് തുടക്കമായി.


കോട്ടയം: കുടുംബശ്രീ ദേശീയ സരസ് മേളയുടെ പ്രചാരണ വാഹനം കോട്ടയം കളക്‌ട്രേറ്റിൽ ജില്ലാ കളക്ടർ ഡോ: പി.കെ ജയശ്രീ ഫ്ളാഗ് ഓഫ് ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ അഭിലാഷ് സി. ദിവാകർ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ പ്രകാശ് ബി. നായർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സരസ്സ് മേളയുടെ ചിഹ്നമായ സാറായും പ്രചരണ വാഹനത്തോടൊപ്പം അനുഗമിക്കും. ജില്ലയിലുടനീളം വാഹനം പ്രചാരണം നടത്തും. വിവിധ പരിപാടികളും പ്രചാരണ വാഹനം എത്തുന്നിടത്ത് സംഘടിപ്പിക്കും. സരസ് മേളയുടെ പ്രചരണാർത്ഥം പാലായിലും ഈരാറ്റുപേട്ടയിലും ചേർപ്പുങ്കൽ ബി.വി.എം കോളേജിലെ എം.എസ് ഡബ്ല്യൂ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ളാഷ് മോബുമായാണ് പ്രചാരണ വണ്ടിയുടെ പ്രചരണം ആരംഭിച്ചത്.