പേരൂർക്കാവ് ഭഗവതിക്ഷേത്രത്തിൽ ബംഗാൾ ഗവർണർ ആനന്ദബോസ് ദർശനം നടത്തി.


കോട്ടയം: പേരൂർക്കാവ് ഭഗവതിക്ഷേത്രത്തിൽ ബംഗാൾ ഗവർണർ ആനന്ദബോസ് ദർശനം നടത്തി. പേരൂർക്കാവ് ചാലയ്ക്കൽ ദേവസ്വം പ്രസിഡന്റ് മുരളിധരൻ നായർ ,643ാം നമ്പർ എൻ എസ് എസ് സെക്രട്ടറി ശാർങ്ങധരൻ നായർ, ഹിന്ദു ഐക്യവേദിക്ക് വേണ്ടി രതീഷ് കൃഷ്ണൻ എന്നിവർ അദ്ദേഹത്തെ പൊന്നാട അണിയിച്ചു സ്വികരിച്ചു.

വാർഡ് കൗൺസിലർ അജിതാ ഷാജി, കൗൺസിലർ അജിശ്രീ മുരളി ,ക്ഷേത്രം ഭരണ സമിതി അംഗങ്ങൾ അടക്കം നിരവധി ഭക്തജനങ്ങൾ അദ്ദേഹത്തെ സ്വികരിക്കാൻ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. കോട്ടയം മാന്നാനം സ്വദേശിയും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമാണ് ആനന്ദബോസ്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി യിൽ ചേർന്ന ആനന്ദബോസ് വൈസ് ചാൻസലർ,അണുശക്തി വകുപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ തുടങ്ങി നിരവധി മേഖലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബംഗാൾ ഗവർണറായിരുന്ന ജഗ്ധീപ് ധൻകർ ഉപരാഷ്ട്രപതിയായതിന്റെ ഒഴിവിലാണ് സിവി ആനന്ദബോസിനെ ബംഗാൾ ഗവർണറായി രാഷ്ട്രപതി നിയമിച്ചത്.

മാൻ ഓഫ് ഐഡിയാസ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇൻസ്പയേഡ് സിവിൽ സെർവന്റ് എന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും ആശയങ്ങളുടെ തമ്പുരാൻ എന്ന് സംസ്ഥാന സർക്കാരും വിളിപ്പേര് നൽകി ആദരിച്ച വ്യക്തിയാണ് സി വി ആനന്ദബോസ്.

കോട്ടയം മാന്നാനത്ത് ചിറ്റേഴത്ത് വീട്ടിൽ വാസുദേവൻ നായരുടെയും പാർവതിയമ്മയുടെയും മകനാണ് സി വി ആനന്ദബോസ്. പിതാവ് വാസുദേവൻ നായർ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. മാതാവ് പാര്വതിയമ്മ പോസ്റ്റ് മിസ്ട്രസ് ആയിരുന്നു.